Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

റസ്റ്ററന്റുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കുന്നു

പാചകവാതകവില വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുടമകൾ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങുന്നു. ഇന്ധന വില വർധിപ്പിക്കുകയാണെങ്കിൽ ഭക്ഷണത്തിന് വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് കേരള & റസ്‌റ്റോറന്റ് അസ്സോസ്സിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിക്കും കത്തയച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വർദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കിൽ ഭക്ഷണം നൽകുകയാണെങ്കിൽ കട അടച്ചുപൂട്ടേണ്ട അവസ്ഥയിലാകുമെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു. 260 രൂപ പാചകവാതകത്തിന് ഒറ്റയടിക്ക് വർധിപ്പിച്ചത് താങ്ങാൻ കഴിയുന്നതല്ലെന്ന് അവർ അറിയിച്ചു. പാചകവാതകവില വർധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെയും വില വര്ധിക്കുവാൻ തുടങ്ങി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...