പാചകവാതകവില വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുടമകൾ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങുന്നു. ഇന്ധന വില വർധിപ്പിക്കുകയാണെങ്കിൽ ഭക്ഷണത്തിന് വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് കേരള & റസ്റ്റോറന്റ് അസ്സോസ്സിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിക്കും കത്തയച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വർദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കിൽ ഭക്ഷണം നൽകുകയാണെങ്കിൽ കട അടച്ചുപൂട്ടേണ്ട അവസ്ഥയിലാകുമെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു. 260 രൂപ പാചകവാതകത്തിന് ഒറ്റയടിക്ക് വർധിപ്പിച്ചത് താങ്ങാൻ കഴിയുന്നതല്ലെന്ന് അവർ അറിയിച്ചു. പാചകവാതകവില വർധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെയും വില വര്ധിക്കുവാൻ തുടങ്ങി.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
KERALA NEWS
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....
You must be logged in to post a comment Login