Vismaya News
Connect with us

Hi, what are you looking for?

NEWS

കൊവിഡ് ചികിത്സയിലായിരുന്ന യുവതിയെ, സുഹൃത്തു പിപിഇ കിറ്റ് ധരിച്ചെത്തി പീഡിപ്പിച്ചതായി പരാതി.

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലായിരുന്ന പാപ്പനംകോട് സ്വദേശിയായ യുവതിയെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതി.കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനാണു മഹേഷ് പരമേശ്വരൻ. സന്നദ്ധ പ്രവർത്തനങ്ങളിൽ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നൽകിയത്. പരാതിയെ തുടർന്ന് മഹേഷ് പരമേശ്വരനെതിരെ കരമന പോലീസ് കേസെടുത്തു.

ഏപ്രിൽ മാസം, തനിക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങൾ എടുക്കാൻ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയിൽ യുവതിക്ക് ഒപ്പം മഹേഷും കൂടി. വീട്ടിലെത്തിയ സുഹൃത്തു യുവതിയെ ബലാൽസംഗം ചെയ്തുവെന്നുമാണ് പരാതി. ബലാൽസംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ വിവാഹ വാഗ്ദാനം നൽകി പിന്തിരിപ്പിച്ചു.കൂടാതെ യുവതിയുടെ അച്ഛനോടും വിവാഹം ചെയ്യാനുള്ള സമ്മതം അറിയിച്ചിരുന്നു.

എന്നാൽ യുവതിയുടെ അച്ഛൻ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നാണ് ആരോപണം. മഹേഷ് വിവാഹിതനാണെന്ന് വെളിപ്പെടുത്തുകയും കൂടാതെ, പട്ടിക ജാതിക്കാരിയായ യുവതിയുടെ ജാതി അധിക്ഷേപം നടത്തിയെന്നും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു. പോലീസ് പരായിന്മേൽ മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ജാതി അധിക്ഷേപം കൂടി ആരോപിക്കുന്നതിനാൽ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...