കോട്ടയം: കടുത്തുരുത്തിയിൽ കൈക്കൂലി വാങ്ങവേ സ്റ്റേഷന് മുന്നിൽ വെച്ച് എസ്ഐയെ പിടികൂടി. കടുത്തുരുത്തി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അനിൽകുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്. ഗാർഹിക പീഡന കേസിൽ ജാമ്യത്തിനു വേണ്ടി കൈക്കൂലി വാങ്ങുമ്പോൾ ആയിരുന്നു അറസ്റ്റ്.
പാലക്കാട് സ്വദേശി വിനോയിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് നടപടി. ഇയാളിൽനിന്ന് 20000 രൂപ അനിൽകുമാർ കൈക്കൂലിയായി വാങ്ങിയിരുന്നു. ഇന്ന് 5000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് വിനോയ് വിജിലൻസിനെ അറിയിച്ചത്. അനിൽകുമാറിനെ കുറിച്ച് വ്യാപകമായ പരാതിയുണ്ടെന്ന് വിജിലൻസ് അറിയിച്ചു.
You must be logged in to post a comment Login