Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കൊറോണ പ്രതിസന്ധിയെ തുടർന്ന് കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം: കൊറോണ പ്രതിസന്ധിയെ തുടർന്ന് കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊറോണ ലോക്ക്ഡൗണിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കൊറോണ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി.

കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകൾ പണയപ്പെടുത്തി രണ്ട് ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്സ് എന്ന പേരിൽ സ്വന്തമായി സ്ഥാപനം തുടങ്ങിയത്. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് പൊതുപരിപാടികൾ നിലച്ചതോടെ ജോലി കുറഞ്ഞു. ഒടുവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നതോടെ സുമേഷ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സമീപവാസികളിൽനിന്ന് കടംവാങ്ങിയ പണവും തിരിച്ചുകൊടുക്കാൻ കഴിയാതെ വന്നത് സാഹചര്യം കൂടുതൽ വഷളാക്കി.

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരത്തെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്ന് കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. ഓണത്തോടനുബന്ധിച്ച് കൊമേഴ്സ്യൽ അനൗൺസ്മെന്റിന് അനുമതി നൽകണമെന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യം പോലും സർക്കാർ പരിഗണിച്ചില്ലെന്നും കൊറോണയെ ചെറുക്കാൻ പ്രായോഗികമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...