Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ജർമൻ പങ്കാളിത്തം നേടി മലയാള ഒടിടി മെയിൻ സ്ട്രീം ടിവി

കുറഞ്ഞ കാലയളവിൽ നിരവധി ഉപഭോക്താക്കളെ ലഭിച്ച മലയാളത്തിലെ ഏറ്റവും വലിയ ഒടിടി ആപ്ലിക്കേഷനായ മെയിൻ സ്ട്രീം ടിവി ജർമൻ കമ്പനിയിയുമായി കൈകോർക്കുന്നു. ഇത്തരത്തിൽ ഒരു മലയാളം ഒടിടി ആപ്ലിക്കേഷന് ആദ്യമായാണ് ജർമൻ സഹകരണം ലഭിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ, വെബ് സീരീസുകൾ, കുട്ടികൾക്കുള്ള അനിമേഷൻ സിനിമകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിങ്ങനെ എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന ഉള്ളടക്കങ്ങളുമായാണ് മെയിൻ സ്ട്രീം ടിവി യൂറോപ്യൻ മലയാളികൾക്ക് മുന്നിലേക്കെത്തുന്നത്. ഇതോടൊപ്പം ഓരോ ആഴ്ചയിലും പുതിയ വിഡിയോകൾ പ്രേക്ഷകർക്കായി പുറത്തിറക്കുന്നുണ്ട്.

മെയിൻ സ്ട്രീം ടിവിയുമായി ചേർന്ന് ജർമനിയിൽ ബൃഹത് പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് മെയിൻ സ്റ്റേജ് ഹബ് ഫൗണ്ടറും സിഇഒയുമായ സ്വെൻ വെഗ്നർ പറഞ്ഞു. ‘എന്റെ വേരുകൾ കേരളത്തിൽ നിന്നാണ്. അതു കൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള മെയിൻ സ്ട്രീം ടിവി വളരെ വേഗത്തിൽ മെയിൻ സ്റ്റേജ് ഹബ്ബിന്റെ ഭാഗമായി. ജർമൻ മലയാളികൾക്കുവേണ്ട ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനാണ് ആദ്യ ഘട്ടത്തിൽ ശ്രദ്ധ കൊടുക്കുന്നതെന്നും സ്വെൻ വെഗ്നർ വ്യക്തമാക്കി.

ഒരു കേരള കമ്പനിക്ക് ജർമൻ കമ്പനിയുമായി കരാറിൽ ഏർപ്പെടാനാകുന്നത് തന്നെ വലിയൊരു അവസരവും ഉത്തരവാദിത്തവുമാണെന്ന് മെയിൻ സ്ട്രീം ടിവി ഫൗണ്ടറും സിഇഒയുമായ ശിവ.എസ് വ്യക്തമാക്കി. ഓരോ ഉപഭോക്താക്കൾക്കും എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി പെരുമാറുന്നതാണ് മെയിൻസ്ട്രീം ടിവിയുടെ രീതി. ഇതാണ് മലയാളത്തിലെ മറ്റു ഒടിടി പ്ലാറ്റ് ഫോമുകളിൽ നിന്നും മെയിൻ സ്ട്രീം ടിവിയെ വ്യത്യസ്തമാക്കുന്നത്. ഓരോ ഉപഭോക്താവിനും വ്യക്തിഗതമായ ഒരനുഭവം മെയിൻ സ്ട്രീം ടിവി നൽകും. ഉപഭോക്താക്കളുടെ ക്രിയേറ്റീവ് വർക്കുകൾ ലോകത്തെ കാണിക്കാനുള്ള അവസരവും മെയിൻസ്ട്രീം ടിവി ഒരുക്കുന്നുവെന്നും ശിവ പറഞ്ഞു.

‘ഇന്ത്യയിലെ പ്രേക്ഷകർ ഇത്രയും നാൾ ആസ്വദിച്ചിരുന്ന മികവുറ്റ സേവനം ജർമനിയിലെ പ്രേക്ഷകർക്കും എത്തിക്കുകയാണ് ലക്ഷ്യം. മെയിൻ സ്റ്റേജ് ഹബ്ബുമായി ചേർന്നു പ്രവൃത്തിക്കാനാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മെയിൻ സ്ട്രീം ടിവി പ്രതിനിധി ജയകൃഷ്ണൻ പറഞ്ഞു.
വരുന്ന രണ്ടു വർഷം ഇൻഡോ ജർമൻ പങ്കാളിത്തത്തിൽ മെയിൻ സ്റ്റേജ് ഹബ് മെയിൻ സ്ട്രീം ടിവിയുമായി ചേർന്ന് കേരളത്തിലെ കണ്ടെന്റ് മാർക്കറ്റിൽ നിക്ഷേപം നടത്തും. കേരളത്തിലെ കണ്ടെന്റ് നിർമാതാക്കൾക്ക് അവരുടെ ആശയങ്ങൾ രാജ്യാന്തര തലത്തിൽ അവതരിപ്പിക്കാനുളള വേദിയാണ് ഇതോടെ ഒരുങ്ങുന്നത്. ആൻഡ്രോയിഡ്, ഐഒഎസ്, ആമസോൺ ഫയർ ടിവി, വെബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മെയിൻ സ്ട്രീം ടിവി ലഭ്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...