കടുവ’ എന്ന ചിത്രം പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.ഏപ്രില്‍ പകുതിയോടെ ഷൂട്ടിംഗ് തുടങ്ങിയ ‘കടുവ’ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടാം ആഴ്ച ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു.
ചിത്രത്തില്‍ വില്ലനായി അടുത്തിടെ വിവേക് ഒബ്റോയ് ജോയിൻ ചെയ്തിരുന്നു. കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്തു. ‘എലോണ്‍’ എന്ന മോഹൻലാല്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഷാജി കൈലാസ് ‘കടുവ’യുടെ രണ്ടാം ഷെഡ്യൂളിലേക്ക് കടന്നത്.
You must be logged in to post a comment Login