വിഴിഞ്ഞം: വിദ്യാർത്ഥിനികളെയും സ്ത്രീകളെയും ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കുന്നയാൾ അറസ്റ്റിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ താഴേവീട്ടുവിളാകത്ത് ഫൈസൽഖാനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കോവളം മുക്കോല ബൈപ്പാസിലെ സർവീസ് റോഡിലൂടെ പോകുന്നവരാണ് ഇയാളുടെ ആക്രമണത്തിന് ഇരയാകുന്നത്. ബൈക്കിലെത്തി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സ്ത്രീകളെ പേടിപ്പിച്ച ശേഷം ഉപദ്രവിക്കുന്നതാണ് ഇയാളുടെ രീതി. തുടർന്ന് ഇവരെ തള്ളിയിട്ട ശേഷം രക്ഷപ്പെടും. ഇയാളെ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതോടെ നിരീക്ഷണത്തിനായി മഫ്തിയിൽ പൊലീസിനെ നിയോഗിച്ചിരുന്നു. ആക്രമണത്തിനിരയായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതി പിടിയിലായത്
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login