ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരേ തൊഴില്‍ രഹിതരായ യുവാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അനുകൂലിച്ച് എംപി വരുണ്‍ ഗാന്ധി. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ യുവാക്കളെ തല്ലിച്ചതച്ച യുപി പോലീസിന്റെ നടപടിയേയും ട്വിറ്ററിലൂടെയാണ് വരുണ്‍ ഗാന്ധി ശക്തമായി വിമർശിച്ചത്.
സംസ്ഥാനത്ത് ആവശ്യത്തിനുള്ള ഒഴിവുകളും യോഗ്യരായ ഉദ്യോഗാര്‍ഥികളും ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് നിയമനങ്ങള്‍ നടക്കാത്തതെന്ന് വരുണ്‍ ഗാന്ധി.
അധികൃതരുടെ കുട്ടികള്‍ ആരെങ്കിലും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ അവരെ തല്ലിച്ചതയ്ക്കുമായിരുന്നോയെന്നും വരുണ്‍ ഗാന്ധി ചോദിച്ചു.
You must be logged in to post a comment Login