Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @Mib_india എന്ന യൂസർ നെയിമോട് കൂടിയ അക്കൗണ്ടാണ് ബുധനാഴ്ച കുറച്ചു സമയത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ അക്കൗണ്ടന്റിന്റെ പേര് ഇലോൺ മസ്‌ക് എന്ന് പുനർനാമകരണം ചെയ്യുകയും “എ ഗ്രേറ്റ് ജോബ്” എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. കൂടാതെ ടെസ്‌ലയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന്റെ പോസ്റ്റുകൾ ഷെയർ ചെയ്യുകയും കാലിഫോർണിയയിലെ നികുതി നീക്കത്തെ വിമർശിച്ച ശതകോടീശ്വരന്മാരുടെ ട്വീറ്റുകൾ റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് തിരിച്ചെടുക്കുകയും പൂർവ സ്ഥിതിയിലാക്കിയതായും മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇതിന് സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ബിറ്റ് കോയിൻ ഇന്ത്യയിൽ നിയമപരമായി അംഗീകരിച്ചു എന്ന രീതിയിലുള്ള ട്വീറ്റാണ് അന്ന് പ്രത്യക്ഷപ്പെട്ടത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അക്കൗണ്ട് തിരിച്ചു പിടിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തതായി @PMOIndia ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...