Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അത്യുഗ്രന്‍ ഫീച്ചറുകളുമായി സാംസങ് ഗാലക്‌സി സ്മാര്‍ട്ട് ഫോണുകള്‍ ; ആമസോണില്‍ ഫോണ്‍ ഫെസ്റ്റ്

ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുളള പ്ലാനിലാണോ നിങ്ങള്‍. ആകര്‍ഷകമായ ഡിസൈനുകളും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമുളളവ. വിപണികളില്‍ സ്മാര്‍ട്ട് ഫോണുകളുടെ വലിയ ശേഖരമാണ്. സാംസങ് ഗാലക്‌സി സ്മാര്‍ട്ട് ഫോണുകള്‍ കിടിലന്‍ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. ആമസോണില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്ല ഓഫറാണ്. മികച്ച ഓഫറുളള സാംസങ് ഗാലക്‌സി ഫോണുകളെ പരിചയപ്പെടാം.

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജി

6.5 ഇഞ്ച് ഇന്‍ഫിനിറ്റി ഒ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഫോണിന് ശക്തി പകരാന്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 865 ഒക്ടാ-കോര്‍ പ്രൊസസ്സറുണ്ട്. ഉഗ്രന്‍ പ്രോ-ഗ്രേഡ് ക്യാമറകളാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 12എംപി അള്‍ട്രാ വൈഡ് ക്യാമറ, 12എംപി വൈഡ് ആങ്കിള്‍ ക്യാമറ, 8എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങിയതാണ് ട്രിപ്പിള്‍ ക്യാമറകള്‍. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 3* ഒപ്റ്റിക്കല്‍ സൂം, 30* സൂപ്പര്‍ റെസല്യൂഷന്‍ സൂം ഫീച്ചറുകള്‍ ദൂരെ നിന്നും മികച്ച ദൃശ്യങ്ങളെടുക്കാന്‍ സഹായിക്കുന്നവയാണ്. 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്. മികച്ച ഫോട്ടോകളെടുക്കാനും ഗെയിം കളിക്കാനും അനുയോജ്യമായ ഫോണ്‍ വമ്പിച്ച ഓഫറോടെ ആമസോണില്‍ നിന്ന് വാങ്ങാം.

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി

സാംസങ് ഗാലക്‌സി എസ്21 സീരീസിലെ മികച്ച സ്മാര്‍ട്ട് ഫോണാണ് സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി. സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 5ജിയില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഡിസൈനിലും പ്രൊസസ്സറിലും വേറിട്ടു നില്‍ക്കുന്ന ഫോണ്‍ ഗാലക്‌സി എസ്20 എഫ്ഇ 5ജിയേക്കാള്‍ നേരിയതും കനം കുറഞ്ഞതുമാണ്. 6.4 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേയുളള ഫോണില്‍ ഒക്ടാ-കോര്‍ എക്‌സൈനോസ് 2100 പ്രൊസസ്സറാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുണ്ട്. ഗാലക്‌സി എസ്20 എഫ്ഇ 5ജിന് സമാനമായ 12എംപി + 12എംപി + 8എംപി ട്രിപ്പിള്‍ ക്യാമറയാണ്. 32എംപി സെല്‍ഫിക്യാമറയുമുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. 4500 എംഎഎച്ച് ബാറ്ററിയുളള സ്മാര്‍ട്ട് ഫോണില്‍ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ്, ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറുകളുണ്ട്.

സാംസങ് ഗാലക്‌സി എം 52 5ജി

6.7 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് പ്ലസ് – ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയുളള ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 778ജി, ഒക്ടാ-കോര്‍ പ്രൊസസ്സറാണ്. 64എംപി + 12എംപി + 5എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറകളും 32എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

സാംസങ് ഗാലക്‌സി എം 32

6.4 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ്, ഇന്‍ഫിനിറ്റി യു-കട്ട് ഡിസ്‌പ്ലേയാണുളളത്. മികച്ച ക്യാമറകളും ബാറ്ററിയുമാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 64എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറകളും 20എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്. മീഡിയടെക് ഹീലിയോ ജി80 ഒക്ടാ-കോര്‍ പ്രൊസസ്സറാണ്. 4ജിബി റാം + 64ജിബി സ്റ്റോറേജ്, 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്.

സാംസങ് ഗാലക്‌സി എം 12

പുത്തന്‍ ഡിസൈനുകളും ക്വാഡ് ക്യാമറ ഫീച്ചറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് സാംസങ് ഗാലക്‌സി എം 12. 48എംപി + 5എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറകളും 8എംപി സെല്‍ഫി ക്യാമറയുമുണ്ട്. 6.5 ഇഞ്ച് എച്ച്ഡി, ടിഎഫ്ടി എല്‍സിഡി-ഇന്‍ഫിനിറ്റി വി-കട്ട് ഡിസ്‌പ്ലേയാണുളളത്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്. 4ജിബി റാം + 64ജിബി സ്റ്റോറേജ് , 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്‌സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...