Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മിന്നൽ മുരളിക്ക് ശേഷം ​ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ

സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിലൂടെ മിന്നൽ മുരളിക്ക് ശേഷം ​ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിലേക്ക് നടൻ മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.

മദ്രാസ്, കബാലി, താനാ സേർന്ത കൂട്ടം, സാർപ്പട്ട പരമ്പര തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ചാൾസ് എന്റർപ്രൈസസ്.ഉർവശി, ബാലു വർ​ഗീസ്, ബേസിൽ ജോസഫ്, കലൈയരസൻ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് ആണ് ചിത്രം നിർമിക്കുന്നത്. പ്രദീപ് മേനോനാണ് സഹനിർമാണം.കഴിഞ്ഞദിവസം ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പ് ആണ്. സുബ്രഹ്മണ്യൻ കെ.വിയാണ് സം​ഗീതസംവിധാനം. ​അൻവലി, ഇമ്പാച്ചി, നാച്ചി എന്നിവർ ചേർന്നാണ് ഗാനരചന. മനു ജ​ഗത് കലാസംവിധാനവും എഡിറ്റിങ് അച്ചു വിജയനും വസ്ത്രാലങ്കാരം അരവിന്ദ് കെ.ആറും നിർവഹിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...