Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ നടപടി’; പി.രാജീവ്

തിരുവനന്തപുരം: കൃത്യ സമയത്ത് ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൃത്യമായ ഓഡിറ്റും ലാഭകരമായ പ്രവർത്തനവും ഉണ്ടെങ്കിൽ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ. ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി മാത്രമേ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കൂ എന്നും മന്ത്രി പറഞ്ഞു.

ജൂൺ 17 നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തിക വർഷത്തെ റിപ്പോർട്ട് സമർപ്പിക്കണം. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ പ്രവർത്തന കാര്യങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത നേടാൻ ശ്രമിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ 21 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. അടുത്ത വർഷം കൂടുതൽ സ്ഥാപനങ്ങൾ ലാഭത്തിന്റെ പാതയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നു വർഷം തുടർച്ചയായി ലാഭകരമായ രീതിയിൽ പ്രവർത്തിക്കുന്നതും ഓഡിറ്റ് കൃത്യമായി സമർപ്പിക്കുന്നതുമായ സ്ഥാപനങ്ങൾക്ക് 10 കോടി രൂപ വരെയുള്ള ഇടപാടുകളിൽ സ്വയം തീരുമാനമെടുക്കാം. ഓരോ വർഷവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം, എം.ഡി എന്നിവർക്ക് സർക്കാർ പുരസ്‌കാരം നൽകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...