തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വർധിച്ചു. 320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി.
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു.
You must be logged in to post a comment Login