ഡിവൈഎഫ്ഐ 11–-ാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 27 വർഷത്തിനുശേഷമാണ് നഗരം വീണ്ടും അഖിലേന്ത്യ സമ്മേളനത്തിന് വേദിയാകുന്നത്.സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിൽനിന്നുള്ളവർ ഹൗറ, സിയാൾദ റെയിൽവേ സ്റ്റേഷനുകളിൽ കേന്ദ്രീകരിച്ച് പ്രകടനമായി നഗരത്തിലേക്ക് കടക്കും. യുവ ബ്രിഗേഡിന്റെ മാർച്ചുമുണ്ടാകും.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം അധ്യക്ഷനാകും.മാസങ്ങൾക്കുമുമ്പ് പ്രക്ഷോഭത്തിനിടെ ബംഗാളിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സയ്ദുൾ ഇസ്ലാം മിഥ്യയുൾപ്പെടെ സമ്മേളനകാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസാക്ഷികളായവരുടെ വീടുകളിൽനിന്നുള്ള പതാകകൾ പൊതുസമ്മേളന നഗരിയിൽ ഉയർത്തും.വെള്ളി രാവിലെ പത്തുമുതൽ ഞായർവരെ സാൾട്ട് ലേക്ക് ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററിലെ ദ്യോഗോ മറഡോണ നഗറിൽ പ്രതിനിധി സമ്മേളനം. മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും.
മൂന്നുദിവസവും സമ്മേളന നഗറിൽ വിവിധ വേദികളിൽ കലാപരിപാടികൾ, സെമിനാറുകൾ, പുസ്തക– ചരിത്ര– ചലച്ചിത്ര പ്രദർശനം എന്നിവയുണ്ടാകും. സെമിനാറിൽ കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉൾപ്പെടെ വിവധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും
You May Also Like
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login