കുളത്തൂർ പിഎച്ച്സിയിലെത്തിയ നാല് വയസുകാരന് ആശ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകി: കുട്ടി ആശുപത്രിയിൽ

തിരുവനന്തപുരം: കുളത്തൂർ പിഎച്ച്സിയിൽ നാല് വയസുകാരന്ആശ വർക്കർ അബദ്ധത്തിൽ ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകി.

നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസാണ് ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്. വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. മെയ് 11-നാണ് സംഭവം നടന്നത്.

കരോട് സ്വദേശി മഞ്ജുവിൻ്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു.

പിന്നീട് കടുത്ത ഛർദിയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles