Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ജനകീയ വിനോദ സഞ്ചാരമാണ് ലക്ഷ്യം: മുഹമ്മദ് റിയാസ്

ഫറോക്ക്: ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ജനകീയ ടൂറിസം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേൾഡ് ട്രാവൽ മാർക്കറ്റ് ജൂറി ചെയർമാൻ ഡോ.ഹരോൾഡ് ഗുഡ്‌വിന്റെ സന്ദർശന സമ്മേളനവും ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ വിവിധ യൂണിറ്റുകളുടെ വിപണനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ആഗോള മാതൃകയായി ബേപ്പൂരിനെ മാറ്റും. വിവിധ ആകർഷണങ്ങൾ, കലാസാംസ്കാരിക പ്രത്യേകതകൾ, ഭക്ഷണ വൈവിധ്യം, ഗ്രാമീണ ജീവിതശൈലി എന്നിവയുൾപ്പെടെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും സംയോജിപ്പിക്കുന്ന പ്രദേശമാണ് ബേപ്പൂർ നിയോജകമണ്ഡലം.

അതുകൊണ്ടാണ് ഉത്തരവാദിത്ത ടൂറിസം കേന്ദ്രത്തിന്‍റെ മാതൃകാ മണ്ഡലമായി ബേപ്പൂരിനെ തിരഞ്ഞെടുത്തതെന്നും, ടൂറിസം വികസനത്തിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഡോ. ഹരോൾഡ് ഗുഡ്‌വിൻ മുഖ്യാതിഥിയായിരുന്നു. ടൂറിസം ഡയറക്ടർ പി.ബി.നൂഹ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, വ്യവസായി ഫൈസൽ കൊട്ടിക്കോലൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് വി.അനുഷ, ടൂറിസം ജോയിന്‍റ് ഡയറക്ടർ ടി.ജി.അഭിലാഷ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ടി.നിഖിൽ ദാസ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ ബി.ജി.സേവ്യർ, ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...