Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലഹരി ഉപയോഗത്തിനെതിരെ ക്യാംപെയ്നുമായി ഡിവൈഎഫ്ഐ

കോഴിക്കോട്: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡി.വൈ.എഫ്.ഐ കാമ്പയിൻ സംഘടിപ്പിക്കുന്നു. മയക്കുമരുന്ന് സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാനത്ത് 2,500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും അറിയിച്ചു.

‘ലഹരിക്കെതിരെ ജനകീയ കവചം’ എന്ന കാമ്പയിന്‍റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 20 വരെ 2500 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. സ്കൂൾ പിടിഎ ഭാരവാഹികൾ, അധ്യാപകർ, പൊതുപ്രവർത്തകർ, ഗ്രന്ഥശാല, ക്ലബ്ബ് ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഭരണരംഗത്തുള്ളവരടക്കം സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. സെപ്റ്റംബർ 18ന് 25,000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പടരുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. ലഹരിമരുന്ന് വിതരണത്തെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രാദേശിക ഭാരവാഹികളുടെ വീട് ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...