Wednesday, December 7, 2022

ഗായകനാകാൻ ഉണ്ണി മുകുന്ദൻ; ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ പുതിയ പാട്ടെത്തി

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്നെയാണ് ‘പൊൻപുലരികൾ പോരുന്നേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ സംഗീതം ഷാൻ റഹ്മാനും വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്തുമാണ്. ചിത്രം നവംബർ 25ന് തിയേറ്ററുകളിലെത്തും. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ഖൽബിലെ ഹൂറി’ എന്ന ഗാനവും ഉണ്ണി മുകുന്ദനാണ് ആലപിച്ചത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ പ്രവാസിയായ ‘ഷെഫീഖ്’ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീഖിന്‍റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുമെന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles