Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാര്‍ട്ടിയില്‍ കുറ്റവാളികള്‍; സിപിഎം കായംകുളം ഏരിയ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷവിമർശനം

കായംകുളം: സംഘടനാ ചർച്ചകൾക്കായി കൂടിയ സി.പി.എം കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങളിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്.

ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയിൽ സിപിഎം പ്രവർത്തകന്‍റെ കടയ്ക്ക് നേരെയുണ്ടായ ആക്രമണം, കായംകുളം താലൂക്ക് ആശുപത്രിക്ക് നേരെ പ്രവർത്തകർ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് കമ്മിഷനെ നിയോഗിച്ചത്.

റിപ്പോർട്ടിൽ ചർച്ച നടക്കാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രവർത്തകർ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കായംകുളത്തെ വിഭാഗീയതയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ. അഴിമതി, ക്വട്ടേഷൻ ഗുണ്ടാ ബന്ധം, സോഷ്യൽ മീഡിയ ചർച്ചകൾ, ഡി.വൈ.എഫ്.ഐയിൽ ക്രിമിനലുകളുടെ എണ്ണം വർധിക്കുന്നുവെന്ന ആരോപണം, നഗരഭരണത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളും കമ്മിറ്റിയിൽ ഉയർന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...