Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘തീക്കട്ടയിൽ ഉറുമ്പരിച്ച പോലെ’; ദുരിതാശ്വാസനിധി തട്ടിപ്പിനെതിരെ പ്രതികരിച്ച് വിഡി സതീശൻ

കൊച്ചി: ഉരുമ്പരിച്ചിരിക്കുന്നത് തീക്കട്ടയിലാണെന്ന് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ചാണ് സഹായം നൽകുന്നത്. വിശദ അന്വേഷണം നടത്തിയാൽ പാർട്ടിയുടെ പങ്ക് വ്യക്തമാകും. പ്രളയ ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചതിന്‍റെ ഫലമാണിത്. സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വിവിധ ജില്ലകളിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ തന്നെ വൻ തട്ടിപ്പാണ് കണ്ടെത്തിയത്. വില്ലേജ് ഓഫീസുകളിലും കളക്ടറേറ്റുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മതിയായ പരിശോധന നടന്നിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. തീക്കട്ടയിൽ ഉറുമ്പരിച്ച പോലെയാണിത്. എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ പാർട്ടി പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.

അപേക്ഷകൾ പരിശോധിച്ച് ഫണ്ട് നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. എന്നാൽ കളക്ടറേറ്റുകളിൽ ഏജന്‍റുമാർ സമർപ്പിച്ച വ്യാജ അപേക്ഷകൾക്ക് ലക്ഷക്കണക്കിന് രൂപയാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ ഫയലുകളും പരിശോധിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. സിപിഎം പാർട്ടിക്ക് വേണ്ടപ്പെട്ടവരും ഈ തട്ടിപ്പിലുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പിലേത് പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെട്ട സിപിഎമ്മുകാരെ രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. അതുകൊണ്ട് തന്നെ പ്രതിപക്ഷം അന്വേഷണത്തിന്റെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കും. പ്രതികളെ രക്ഷിക്കാൻ എന്തെങ്കിലും ശ്രമമുണ്ടായാൽ അതിനെതിരെ യു.ഡി.എഫ് രംഗത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...