Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ആറ്റിങ്ങൽ സമ്പൂർണ ശുചിത്വ പട്ടണമാകുന്നു

ആറ്റിങ്ങൽ: സമഗ്രവും സമ്പൂർണ ശുചിത്വ പട്ടണവുമാകാൻ കർമ്മ പദ്ധതികളുമായി ആറ്റിങ്ങൽ നഗരസഭ. ഉറവിട മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകിയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ബയോ കമ്പോസ്റ്റ് ബിന്നും, ബയോഗ്യാസ് പ്ലാന്റും വീടുകളിൽ ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പട്ടണത്തിലെ ശുചീകരണ മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ മാലിന്യ സംസ്കരണ പദ്ധതികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുവേണ്ടി 13,75000 രൂപ ചെലവിട്ട് വാങ്ങിയ ബയോകമ്പോസ്റ്റ് ബിൻ 638 ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകും. പ്രത്യേകം സബ്സിഡിയിലൂടെ 14,175 രൂപ വിലയുള്ള ബയോഗ്യാസ് പ്ലാന്റ് വെറും 2580 രൂപ നിരക്കിൽ 93 കുടുംബങ്ങളിലേക്ക് എത്തിക്കുന്നു. ബയോ കമ്പോസ്റ്റ് ബിന്നുകൾ വീടുകൾക്ക് പുറമേ സർക്കാർ ഓഫീസുകൾക്ക് മുന്നിലും, പൊതു മാർക്കറ്റിലും, ആശുപത്രി പരിസരങ്ങളിലും, ബസ് സ്റ്റാൻഡ് പരിസരങ്ങളിലും സ്ഥാപിക്കും. ഈ മേഖലകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുക വഴി മാലിന്യ സംസ്കരണത്തിന് പുറമേ ഊർജ ഉത്പാദനവും ലക്ഷ്യമിടുന്നു. ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനു വേണ്ടി പദ്ധതി വിഹിതത്തിൽ നിന്ന് 41 ലക്ഷത്തോളം രൂപ ചെലവഴിച്ച് 5 ഇലക്ട്രിക് ഓട്ടോയും 1 മിനിലോറിയും 33 ലിറ്റർ ബിന്നുകളും വാങ്ങിയിട്ടുണ്ട്.

ഇലക്ട്രിക് ഓട്ടോകൾ ചെറിയ വഴികളിലൂടെ കടന്നുചെല്ലുന്നത് മാലിന്യ ശേഖരത്തിന് ഗുണകരമാകും. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ മിനിലോറിയിൽ കയറ്റി സംസ്കരണ കേന്ദ്രത്തിലെത്തിക്കാനാണ് പരിപാടി. ഇലക്ട്രിക് ഓട്ടോറിക്ഷകൾ പരിസ്ഥിതി സൗഹൃദവുമാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...