Monday, September 25, 2023

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ സ്വദേശി അനു വിക്രമൻ ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി പരിചയത്തിൽ ആയിരുന്ന പ്രതി 2021 മുതൽ പ്രണയം നടിച്ച് പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കി കൊണ്ടിരിക്കുകയായിരുന്നു. പെൺകുട്ടി ഈ വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെടുകയും തെളിവുകൾ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കുറിച്ചുള്ള വിവരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെയും കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വിജിത്ത് കെ നായർ, രാജി കൃഷ്ണ എസ് സിപിഒ ഷാജി, സിപിഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Latest Articles