Vismaya News
Connect with us

Hi, what are you looking for?

COOKERY

അരിമുറുക്ക് തയ്യാറാക്കാം വീട്ടിൽ തന്നെ; വളരെ എളുപ്പത്തിൽ

ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് അരിമുറുക്ക്. നാലുമണി ചായയോടൊപ്പം മുറുക്ക് കൊറിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. വളരെ രുചിയിൽ അരിമുറുക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് കുറച്ച് ഉഴുന്ന് ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം. ചൂടാറിയതിനു ശേഷം ഇത് ഒന്ന് പൊടിച്ചെടുക്കാം. വറുത്ത അരിപ്പൊടിയാണ് മുറുക്ക് തയ്യാറാക്കാനായി ഉപയോഗിക്കേണ്ടത്. പിന്നീട് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കാം

ഇതിലേക്ക് വറുത്ത് പൊടിച്ച് മാറ്റിവെച്ചിരിക്കുന്ന ഉഴുന്ന്, എരുവിന് ആവശ്യമായ മുളകുപൊടി, പാകത്തിന് ഉപ്പ്, അല്പം കായം പൊടി, എള്ള് എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യാം. ശേഷം ഇതിലേക്ക് കുറേശ്ശെയായി വെള്ളം ഒഴിച്ചു കൊടുക്കണം. നൂൽപുട്ടിനുള്ള മാവിന്റെ പരുവത്തിൽ സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കാം.

അല്പനേരം ഈ മാവ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്‌ക്കാം. ഒരു പാത്രത്തിൽ എണ്ണ നല്ലതുപോലെ ചൂടാക്കി എടുക്കാം. ഇനി സേവാനാഴിയിലേക്ക് മാവ് നിറച്ചു കൊടുക്കണം. മുറുക്കിന്റെ അച്ചാണ് സേവാനാഴിയിൽ ഇടേണ്ടത്. എണ്ണ നല്ലതുപോലെ ചൂടാകുമ്പോൾ മുറുക്കിന്റെ പരുവത്തിൽ എണ്ണയിലേക്ക് മാവ് ഇട്ടുകൊടുത്ത നല്ലതുപോലെ വറുത്തെടുക്കണം. രുചികരവും ക്രിസ്പിയുമായ അരിമുറുക്ക് റെഡി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...