മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്കും ക്ഷണം. സച്ചിന് ക്ഷണക്കത്ത് സ്വീകരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ടു. രാഷ്ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍, മറ്റു നിരവധി പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രജനീകാന്ത്, രണ്‍ബീര്‍ കപുര്‍, ആലിയ ഭട്ട്, ജാക്കി ഷറഫ് തുടങ്ങി നിരവധി പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 14 മുതല്‍ 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവ് പരിപാടികളാണ്.