Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘ആക്ഷൻ ഹീറോ ബിജു 2’ ബം​ഗ്ലാദേശിൽ ചിത്രീകരണം ആരംഭിച്ചു

പ്രേക്ഷക പ്രശംസ ഏറ്റവും കൂടുതൽ നേടിയ നിവിൻ പോളി ചിത്രങ്ങളിൽ ഒന്നായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ആക്ഷൻ ഹീറോ ബിജു 2 -വിന്റെ ചിത്രീകരണം ബം​ഗ്ലാദേശിൽ ആരംഭിച്ചു. ബം​ഗ്ലാദേശിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ആക്ഷൻ ഹീറോ ബിജു 2. ലൊക്കേഷനിൽ ബിജുമേനോനും ജോയിൻ ചെയ്തതായാണ് വിവരങ്ങൾ.ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ ​ഗോവയാണ്. ചിത്രീകരണത്തിന് 80 ദിവസം എടുക്കുമെന്നാണ് സൂചന. ആദ്യ ഭാ​ഗം പോലെ രണ്ടാം ഭാ​ഗവും നിർമ്മിക്കുന്നത് നിവിൻ പോളിയാണ്.

2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. എബ്രിഡ് ഷൈൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്ചകൾ ബിഗ് സ്ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു.പൊലീസ് സ്റ്റേഷനെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിലും വിജയം കൈവരിച്ചിരുന്നു. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ആകെ കളക്ഷൻ 32 കോടിയാണ്. ബജറ്റ് അഞ്ച് കോടിയും. 2022 ജൂണിൽ ആണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...