Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആലുവയിലെ തട്ടിക്കൊണ്ടുപോകൽ; സാമ്പത്തിക തർക്കമെന്ന് സൂചന; എസ്.ഐ.യ്‌ക്കെതിരേ വകുപ്പുതല അന്വേഷണം

ആലുവ: റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് മൂന്ന് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ചുവന്ന കാർ വാടകയ്ക്ക് എടുത്ത് നൽകിയതിലെ കണ്ണികളാണ് ഇവർ. അതേസമയം, തട്ടിക്കൊണ്ടുപോയ യുവാക്കളെ സംബന്ധിച്ചോ, ഇവരെ തട്ടിക്കൊണ്ടുപോയവരെ പറ്റിയോ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

പത്തനംതിട്ട എ.ആർ. ക്യാമ്പിലെ എസ്.ഐ. സുരേഷ് ബാബുവാണ് കാർ വാടകയ്ക്ക് എടുത്തത്. പത്തനംതിട്ടയിൽ നിന്നെടുത്ത കാർ സുരേഷ്ബാബുവിന്റെ പക്കൽ നിന്നും മുഹമ്മദ് റിയാസ് വാടകയ്‌ക്കെടുത്തു. അൻവർ കാർ മുഹമ്മദ് റിയാസിൽ നിന്നും വാടകയ്‌ക്കെടുത്തു. അൻവറാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിന് വാടകയ്ക്ക് നൽകിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനകൾക്ക് ശേഷം കാർ ആലുവ പോലീസിന് കൈമാറി.

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി ആലുവ റൂറൽ ജില്ലാ എസ്.പി. ഡോ. വൈഭവ് സക്‌സേന പറഞ്ഞു. പ്രതികളെയോ വാദികളെയോ കണ്ടെത്തിയാൽ മാത്രമേ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവയിലെ പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും സംഘം അന്വേഷണം നടത്തും. തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കൾ ഉൾപ്പെടെ ആരും ഇതുവരെ പരാതിയുമായി രംഗത്ത് വരാത്തതും ദുരൂഹതക്കിടയാക്കുന്നുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...