Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വേനല്‍ കടുക്കുന്നു,അണക്കെട്ടുകളിലെ ജലനിരപ്പും കുറയുന്നു;സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ജലസ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.ഇടുക്കി അടക്കമുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് അമ്പത് ശതമാനത്തിന് താഴേയ്‌ക്കെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 47 ശതമാനമാണ്. പമ്പ അണക്കെട്ടില്‍ 52 ശതമാനം, ഷോലയാറില്‍ 49, ഇടമലയാറില്‍ 49, പൊന്മുടിയില്‍ 37 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.

അതേസമയം, സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നുവെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ വലിയ വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടിവരും. ഈ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ള വൈദ്യുതി ബില്‍ കുടിശിക തിരിച്ചുപിടിക്കുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. മൂവായിരം കോടിയോളം രൂപയാണ് കുടിശിക ഇനത്തില്‍ കിട്ടാനുള്ളത്. ഇതില്‍ രണ്ടായിരം കോടി രൂപ വാട്ടര്‍ അതോറിറ്റിയുടെ മാത്രമാണ്. വേനല്‍ മഴ കാര്യമായി പെയ്തില്ലെങ്കില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുകയും ഇതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പ്പാദനം വലിയ പ്രതിസന്ധിയിലാവുകയും ചെയ്യും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...