Vismaya News
Connect with us

Hi, what are you looking for?

IFFK 2022

ഇന്ന് രാത്രി എട്ടര മുതല്‍ ഒരുമണിക്കൂര്‍ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഓഫ് ചെയ്യാൻ KSEB യുടെ അഭ്യര്‍ഥന

ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒന്‍പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

‘ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നു. ഇത്തവണ മാര്‍ച്ച് 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം.വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്.’- കെഎസ്ഇബി കുറിച്ചു.

കുറിപ്പ്:

ഇന്ന് രാത്രി 8:30 മുതല്‍ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂര്‍ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ പങ്കാളികളാകാം.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നു. ഇത്തവണ മാര്‍ച്ച് 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...