Vismaya News
Connect with us

Hi, what are you looking for?

NEWS

വണ്ണം കുറയ്‌ക്കാൻ ഉലുവ വെള്ളം സഹായിക്കുമോ?

കറികളുടെ മണവും രുചിയും കൂട്ടാൻ മാത്രമല്ല വിവിധ രോ​ഗങ്ങൾ അകറ്റുന്നതിനും ഉലുവ മികച്ച സാധനമാണ്. ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഉലുവയിൽ ഉൾപ്പെടുന്നു. രാവിലെ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.ധാരാളം നാരുകൾ ഉള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളം സഹായിക്കും. വിശപ്പ് കുറയ്‌ക്കുക, ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്‌ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്‌ക്കാൻ ഉലുവ വെള്ളത്തിന് സാധിക്കും.

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ശരീരഭാരം വർധിക്കുന്നത് തടയുകയും ചെയ്യുന്നു. ഉലുവയിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും നല്ലതാണ്. ഉലുവയിൽ നാരുകളും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങുന്നു. ഒരു ടേബിൾസ്പൂൺ ഉലുവ 20 ശതമാനം ഇരുമ്പ്, 7 ശതമാനം മാംഗനീസ്, 5 ശതമാനം മഗ്നീഷ്യം എന്നിവ ശരീരത്തിന് നൽകുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും ദഹനത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഉലുവ സഹായകമാണെന്ന് നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ഉഷാകിരൺ സിസോദിയ വ്യക്തമാക്കുന്നു.ദഹനക്കേട് സംബന്ധമായ പ്രശ്‌നങ്ങൾക്ക് ദിവസവും ഉലുവ വെള്ളം കുടിച്ചാൽ പരിഹാരമാകും. ഇതിലുള്ള നാരുകൾക്ക് ദഹനക്കേട്, മലബന്ധം, വായുവിൻറെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ കഴിയും

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...