Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വീണ്ടും മൈക്ക് പണിമുടക്കി; മാധ്യമങ്ങൾക്ക് ഒരു വാർത്തയായല്ലോ എന്ന് പിണറായി

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്തസമ്മേളനത്തിൽ വീണ്ടും പണിമുടക്കി മൈക്ക്. പ്രധാനമന്ത്രിക്കും പ്രതിപക്ഷത്തിനും മറുപടി പറയാൻ മാധ്യമങ്ങൾക്ക് മുന്നിൽ വാർത്താസമ്മേളനം നടത്താൻ വന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിച്ചു തുടങ്ങി കുറച്ച് സമയത്തിനകം തന്നെ മൈക്ക് പണിമുടക്കുകയായിരുന്നു. എന്നാൽ സംയമനത്തോടെ മൈക്കിന് മുന്നിൽ തുടർന്ന മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകാൻ ഒരു വർത്തയായല്ലോ എന്ന് തമാശ രൂപേണ പറഞ്ഞു. ശേഷം മൈക്ക് ഓപ്പറേറ്റർ മൈക്ക് ശരിയാക്കിയതിന് ശേഷം വാർത്താ സമ്മേളനം തുടരുകയായിരുന്നു.

പത്തനംതിട്ടയിൽ ഏപ്രിൽ 7 ന് നടന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലും ഇത്തരത്തിൽ മൈക്ക് പണി കൊടുത്തിരുന്നു. പത്തനംതിട്ട അടൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് കണക്ഷൻ തകരാര്‍ കാരണം ശബ്ദ തടസ്സം ഉണ്ടായത്. പത്തനംതിട്ട അടൂരില്‍ സ്വകാര്യ ഹോട്ടലിലെ ഹാളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനം നടത്തിയത്. മുഖ്യമന്ത്രി വരുന്നതിന് മുൻപായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ശബ്ദം സംവിധാനവും പരിശോധിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി സംസാരിക്കാൻ ആരംഭിച്ചപ്പോൾ മുതല്‍ സൗണ്ട് ബോക്‌സില്‍ നിന്നും തകരാര്‍ നേരിട്ടു തുടങ്ങി.

ഏപ്രിൽ 5 ന് കോട്ടയത്ത് നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് പര്യടനത്തിലും മൈക്ക് പണിമുടക്കിയിരുന്നു. തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞു താഴേക്ക് വീഴുകയിരുന്നു. പിന്നീട് മൈക്ക് നേരെയാക്കി സംസാരിച്ചു തുടങ്ങിയപ്പോൾ ഷോർട് സർക്യൂട്ട് സംഭവിച്ച് ആംപ്ലിഫയറിൽ നിന്ന് തീയും പുകയും വന്നു. പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എല്ലാം തടസ്സമാണല്ലോ എന്നായിരുന്നു അന്ന് മുഖ്യമന്ത്രി നടത്തിയ പ്രതികരണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...