Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബിജെപിയെ എതിര്‍ക്കുന്നതില്‍ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോണ്‍ഗ്രസ്സിന് ഒരു താല്പര്യവുമില്ല; പിണറായി വിജയന്‍

മലപ്പുറം: ജനങ്ങളെ ബാധിക്കുന്ന മൂര്‍ത്തമായ വിഷയങ്ങളില്‍ ഒരു നിലപാടും പറയാന്‍ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്ന എല്‍ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫിന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലപാടില്ല. വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ശബ്ദം ഉയരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയില്‍ പരാമര്‍ശം പോലുമില്ല. സ്വന്തം പാര്‍ട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയര്‍ത്തിപ്പിച്ച് നിവര്‍ന്നു നിന്ന് വോട്ടു ചോദിക്കാന്‍ പോലും കഴിവില്ലാത്തവരായി കോണ്‍ഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു.ബിജെപിയെ എതിര്‍ക്കുന്നതില്‍ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോണ്‍ഗ്രസ്സിന് ഒരു താല്പര്യവുമില്ല. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളില്‍ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായ വ്യക്തിയാണ്.

എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിന്റെ സംഭാവനയാണ്. 2004 ല്‍ കാലടി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലും 2011 ല്‍ പിഎസ്‌സി ചെയര്‍മാന്റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോണ്‍ഗ്രസ്സ് നിയോഗിച്ചിരുന്നത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഐടി സെല്‍ തലവനുമായിരുന്നു. കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ്.മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നയാളാണ്. അതായത് ഇന്ന് കേരളത്തില്‍ എന്‍ഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുന്‍ യുഡിഎഫുകാരാണ്. ഇതേ കോണ്‍ഗ്രസ്സ് പാര്‍ടിയില്‍ ഇരുന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിത്? മത്സര ചിത്രത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ബിജെപി കൂടുതല്‍ അപ്രസക്തമാവുകയും എല്‍ ഡി എഫ് ഉജ്വല വിജയം നേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...