Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള സ്കൂളുകളിലും അധ്യാപകരാകുവാൻ യോഗ്യത നേടുന്നതിനാണ് കെ ടെറ്റ് പരീക്ഷ നടത്തുന്നത്. 45% മാർക്കോടെ ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ പാസായി ടിടിസി/ ഡിഎഡ്/ ഡി എൽ എഡ് യോഗ്യതയുള്ളവർക്ക് ലോവർ പ്രൈമറി ക്ലാസുകളിലേക്ക് അധ്യാപകരാകുന്നതിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.ഹയർസെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ പാസായി നാലു വർഷത്തെ ബാച്ചിലർ ഓഫ് എലമെന്ററി എജുക്കേഷൻ ബിരുദമോ തതുല്യമായമായ ഡിഗ്രിയോ ഉള്ളവർക്കും നിശ്ചിത സസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ബിഎഡ് കോഴ്സിന് അപേക്ഷിക്കുന്നതിന് യോഗ്യമായ ഒരു അംഗീകൃത സർവ്വകലാശാല ബിരുദത്തോടൊപ്പം ടിടിസി/ ഡിഎഡ് പാസായവർക്ക് പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകുന്നതിനുള്ള കെ ടെറ്റ് പരീക്ഷക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.ബി എഡ് അല്ലെങ്കിൽ ഡി എൽ എഡ് യോഗ്യതയുള്ളവർക്കും 50 ശതമാനം മാർക്കോടെ ഹയർ സെക്കൻഡറി പാസായി നാലുവർഷത്തെ ബാച്ചിലർ ഇൻ എലമെന്ററി എഡ്യൂക്കേഷൻ യോഗ്യതയുള്ളവർക്കും നാലു വർഷത്തെ ബി എ ഇ എഡ് അല്ലെങ്കിൽ ബി എസ് സി ഇ എഡ് ബിരുദം ഉള്ളവർക്കും അപ്പർ പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകുന്നതിനുള്ള കെ ടെറ്റ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള അധ്യാപകരാകുന്നതിനുള്ള കെ ടെറ്റ് പരീക്ഷ നടത്തുന്നത് സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ,കന്നഡ, അറബിക്, ഉറുദു, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്,ഗണിതശാസ്ത്രം തുടങ്ങിയ ഭാഷാ വിഷയങ്ങൾ എന്നിവയിൽ ഹൈസ്കൂൾ തലം അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ്. അംഗീകൃത സർവ്വകലാശാലയുടെ ബിഎസ്ഇ യോഗ്യതയും അതേ വിഷയത്തിലുള്ള ബിഎഡ് ബിരുദവും 45% മാർക്കോടെയും കരസ്ഥമാക്കിയവർക്ക് ഹൈസ്കൂൾ തലത്തിൽ അധ്യാപകരാകുന്നതിനുള്ള കെ ടെറ്റ് പരീക്ഷ എഴുതാൻ സാധിക്കും.ഇതുകൂടാതെ പിജി ബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ബിഎഡിന് പ്രവേശനം നേടി വിജയിച്ചവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ ഡിഗ്രി നേടിയവർക്ക് അതേ വിഷയത്തിൽ 50% മാര്‍ക്കോടെ എം എസ് സി/ എംഎഡ് ബിരുദം ഉണ്ടെങ്കിലും അപേക്ഷിക്കാൻ സാധിക്കും. റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ നിന്നും ലൈഫ് സയൻസിൽ എംഎസ് സി/ എം എ ബിരുദം 50% മാർക്കിൽ കുറയാതെ ഉണ്ടെങ്കിലും ഈ തസ്തികയിലേക്ക് നടത്തുന്ന കെ ടെറ്റ് പരീക്ഷ എഴുതുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.യുപി തലം വരെയുള്ള അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷാ അധ്യാപകർ ( കായികം,ആർട്ട് ആൻഡ് ക്രാഫ്റ്റ് ) ആഗ്രഹിക്കുന്നവർക്കാണ് കാറ്റഗറി നാലിൽ ഉള്ള പരീക്ഷ നടത്തുന്നത്. കെ ഇ എ ആൻഡ് ആർലെ ചാപ്റ്റർ 31 ൽ പ്രതിപാദിച്ചിരിക്കുന്ന യോഗ്യതയ്‌ക്ക് അനുസരിച്ചാണ് അധ്യാപകരെ തിരഞ്ഞെടുക്കുക. അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയ്‌ക്ക് അനുയോജ്യമായ വിധത്തിൽ കേരള സർക്കാർ / തത്തുല്യമായ പരീക്ഷാ ബോർഡ് നടത്തിയ സർട്ടിഫിക്കറ്റ് / ഡിപ്ലോമ/ ഡിഗ്രി യോഗ്യത എന്നിവ കരസ്ഥമാക്കിയിരിക്കണം.കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും www.ktet.kerala.gov.in,pareekshabhavan.kerala. gov.in, sert.kerala.gov.in എന്നീ വെബ്സൈറ്റുകളും 0471-2546823 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....