Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സാധാരണക്കാരെ രക്ഷിച്ച് ബിഎസ്എൻഎൽ, 94 രൂപയ്ക്ക് 75 ദിവസം കാലാവധി

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ വർധിപ്പിച്ചപ്പോഴും ബിഎസ്എൻഎൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നില്ല. എന്നാൽ, ജിയോ, വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങി കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനുമായാണ് ബിഎസ്എൻഎൽ രംഗത്തുവന്നിരിക്കുന്നത്. 94 രൂപ പ്ലാനിൽ 75 ദിവസത്തെ കാലാവധിയും 3 ജിബി ഡേറ്റയുമാണ് നൽകുന്നത്. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളിൽ കേവലം 28 ദിവസമാണ് കാലാവധി
ബിഎസ്എൻഎലിന്റെ 94 രൂപ പ്ലാനിൽ 75 ദിവസത്തേക്കാണ് 3 ജിബി സൗജന്യ ഡേറ്റ നൽകുന്നത്. ഏത് നെറ്റ്‌വർക്കിലേക്കും വിളിക്കാവുന്ന 100 മിനിറ്റുകളും ഇതോടൊപ്പം ലഭിക്കും. 60 ദിവസത്തേക്ക് ബിഎസ്എൻഎല്ലിന്റെ ഡിഫോൾട്ട് ട്യൂണുകളും ഉപയോഗിക്കാം. കോളുകൾക്ക് മിനിറ്റിന് 30 പൈസയാണ് ഈടാക്കുന്നത്.

90 ദിവസത്തെ കാലാവധി നൽകുന്ന 88 രൂപയുടെ വോയ്‌സ് വൗച്ചറും 90 ദിവസത്തെ കാലാവധി നൽകുന്ന 209 രൂപയുടെ കോംബോ വോയ്‌സ് വൗച്ചറും ബിഎസ്‌എൻഎല്ലിന്റെ ലിസ്റ്റിലുണ്ട്. 198 രൂപയുടെ പ്ലാനിന് 50 ദിവസത്തെ കാലാവധിയുണ്ട്. കൂടാതെ 2 ജിബി പ്രതിദിന ഡേറ്റയും ഉപയോഗിക്കാം. 2ജിബി പരിധി കഴിഞ്ഞാൽ വേഗം 40 കെബിപിഎസായി കുറയും. 90 ദിവസത്തെ കാലാവധി നൽകുന്ന 209 രൂപയും മറ്റൊരു പ്ലാനും ബിഎസ്എൻഎല്ലിനുണ്ട്.

ബിഎസ്എൻഎലിന് 97, 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ഉണ്ട്. 97 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡേറ്റയും 18 ദിവസത്തെ കാലാവധിയും ലോക്ധൂൺ ഉള്ളടക്കത്തിലേക്ക് ആക്സസും നൽകുന്നു. ഇന്ത്യയിൽ എവിടെയും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകുന്നു. 22 ദിവസമാണ് കാലാവധി. 50 ദിവസത്തെ വാലിഡിറ്റിയുള്ള 75 രൂപയുടെ കുറഞ്ഞ നിരക്കിലുള്ള മറ്റൊരു പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ഇത് 2 ജിബി ഡേറ്റ, 100 മിനിറ്റ് വോയ്‌സ് കോളുകൾ, 50 ദിവസത്തേക്ക് സൗജന്യ റിങ്ടോണുകൾ എന്നിവയും ഓഫർ ചെയ്യുന്നു.

അതേസമയം, രാജ്യത്തുടനീളം ബിഎസ്എൻഎലിന്റെ 4ജി സേവനങ്ങൾ അടുത്ത വർഷം സെപ്റ്റംബറോടെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎലിന്റെയും ഓഹരി വിറ്റഴിക്കുന്നതിനുള്ള ഒരു നിർദേശവും പരിഗണനയിലില്ലെന്നും കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ദേവുസിൻ ചൗഹാൻ ലോക്സഭയിൽ രേഖാമൂലം മറുപടിയും നൽകിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...