Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സ്മാര്‍ട് ഫോണ്‍ വില്‍പനയില്‍ ആപ്പിൾ ഒന്നാമാത്; ഇതാണോ അടുത്ത ഐഫോണിന്റെ പേര്?

ആപ്പിളിന്റെ ഈ വര്‍ഷത്തെ പ്രീമിയം ഐഫോണുകളുടെ അവതരണം മാസങ്ങള്‍ അകലെയാണെങ്കിലും അടുത്ത മോഡല്‍ താമസിയാതെ അവതരിപ്പിച്ചേക്കുമെന്നു കരുതുന്നു. വില കുറഞ്ഞ ഐഫോണ്‍ ശ്രേണിയിലെ അടുത്ത മോഡലാണ് താമസിയാതെ പുറത്തിറക്കുക. ആപ്പിള്‍ കമ്പനിയെക്കുറിച്ച് അധികം തെറ്റില്ലാത്ത വിവരങ്ങള്‍ പുറത്തുവിടുന്ന റോസ് യങ് പറയുന്നത് ഈ മോഡലിന്റെ പേര് ഐഫോണ്‍ എസ്ഇ + 5ജി (SE + 5G) എന്നായിരിക്കുമെന്നാണ്. ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ഫോണിന് 4.7-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി സ്‌ക്രീനായിരിക്കും ഉണ്ടാകുക. അതേസമയം, 5.7 ഇഞ്ച് വലുപ്പമുള്ള മറ്റൊരു എസ്ഇ മോഡലും ആപ്പിള്‍ പരീക്ഷിക്കുന്നുണ്ടെന്നു പറയുന്നു. ഇത് 2023-24 കാലഘട്ടത്തില്‍ പുറത്തിറക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതിന് ഓലെഡ് പാനലായിരിക്കും. വിലയും കൂടിയേക്കും.

  • ഈ വര്‍ഷത്തെ ആദ്യ ഐഫോണ്‍ അവതരിപ്പിക്കുക മാര്‍ച്ച്-ഏപ്രിലില്‍

ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മാന്‍ പ്രവചിക്കുന്നത് പുതിയ ഐഫോണ്‍ എസ്ഇ അവതരിപ്പിക്കുന്നത് 2022 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ആയിരിക്കുമെന്നാണ്. വെര്‍ച്വല്‍ ആയിട്ടായിരിക്കും അവതരണമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷത്തെ ഐഫോണ്‍ എസ്ഇ മോഡലിന് 5ജി ഉണ്ടായിരിക്കും എന്നതു കൂടാതെ, മറ്റു ചില അവകാശവാദങ്ങളും നിലവിലുണ്ട് – അതിന് ശക്തിപകരുക ഐഫോണ്‍ 13 സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന എ15 ബയോണിക് പ്രോസസര്‍ ആയിരിക്കുമെന്നും, 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഒരു വേരിയന്റ് മാത്രമാണ് ഉണ്ടായിരിക്കുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് ഇന്ത്യയില്‍ അവതരണ സമയത്ത് 50,0000 രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്.

  • ഫോൺ വിൽപനയിൽ സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍

സാംസങ് അടക്കമുള്ള നിര്‍മാതാക്കളെ പിന്തള്ളി, 2021 അവസാന പാദത്തില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണുകള്‍ വിറ്റത് ആപ്പിള്‍ ആണെന്ന് ഗവേഷണ കമ്പനിയായ കനാലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ ഈ കാലഘട്ടത്തില്‍ വിറ്റ ഫോണുകളില്‍ 22 ശതമാനവും ഐഫോണുകളാണ്. കഴിഞ്ഞ വര്‍ഷവും ഈ സമയത്ത് ആപ്പിള്‍ മുന്നിലെത്തിയിരുന്നു. സാംസങ് ആണ് ആപ്പിളിനു തൊട്ടുപിന്നില്‍. ലോകത്ത് 20 ശതമാനം ഫോണുകളാണ് അവര്‍ വിറ്റിരിക്കുന്നത്. ഈ കാലയളവില്‍ ആപ്പില്‍ മുന്നിലെത്താനുള്ള കാരണം ഐഫോണ്‍ 13 ന്റെ വില്‍പന തുടങ്ങിയതാണ്. കൂടാതെ, ചൈനയിൽ ഐഫോണുകള്‍ക്ക് മത്സരബുദ്ധിയോടെ വിലയിട്ടതും കമ്പനിക്കു ഗുണംചെയ്തുവെന്ന് കനാലിസ് പറയുന്നു. ഗവേഷണ കമ്പനിയുടെ റിപ്പോര്‍ട്ടില്‍ ആപ്പിളിനും സാംസങ്ങിനു പിന്നിലായി 12 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ഷഓമി മൂന്നാമത് നില്‍ക്കുന്നു. നാലും അഞ്ചും സ്ഥാനങ്ങളില്‍ ഒപ്പോയും (9 ശതമാനം), വിവോയും (8 ശതമാനം) ആണ്.

  • ആപ്പിളിനെ പരാജയപ്പെടുത്താന്‍ എഎംഡിയുടെ സഹായം തേടി സാംസങ്

ഐഫോണുകളെ പിന്തള്ളി കരുത്തുറ്റ ഗെയിമിങ് ഫോണ്‍ ഇറക്കാനുള്ള പരിശ്രമത്തിനു ബലംപകരാന്‍ മറ്റൊരു അമേരിക്കന്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസിന്റെ (എഎംഡി) സഹായം തേടിയിരിക്കുകയാണ് സാംസങ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനായി എഎംഡിയുടെ ഗ്രാഫിക്‌സ് ഉള്‍ക്കൊള്ളിച്ചുള്ള ആദ്യ പ്രോസസര്‍ പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. എക്‌സിനോസ് 2200 എന്നു പേരിട്ടിരിക്കുന്ന പ്രോസസറിന് സാംസങ്ങിന്റെ ഏറ്റവും നൂതനമായ 4എന്‍എം ഫാബ്രിക്കേഷന്‍ പ്രോസസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം എഎംഡിയുടെ വിഖ്യാതമായ ഗ്രാഫിക്‌സ് ചിപ്പ് നിര്‍മാണ മികവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...