Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

റിലയന്‍സ് ജിയോയുടെ 5ജി യ്ക്ക് 4ജിയേക്കാള്‍ എട്ടിരട്ടി വേഗം; പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത്‌

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 5ജി അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും 13 മെട്രോ നഗരങ്ങളിലാവും ഇത് ആദ്യം അവതരിപ്പിക്കപ്പെടുകയെന്നാണ് ടെലികോം വകുപ്പിന്റെ പ്രഖ്യാപനം. 5ജി സാങ്കേതിക വിദ്യയ്ക്കായുള്ള തയ്യാറെടുപ്പുകളില്‍ റിലയന്‍സ് ജിയോ ഏറെ മുന്നേറിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 1000 നഗരങ്ങളില്‍ 5ജി കവറേജ് എത്തിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണം പൂര്‍ത്തിയായതായി അടുത്തിടെ ജിയോ പ്രഖ്യാപിച്ചിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച 5ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് ജിയോ 5ജി പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴിതാ കമ്പനി നടത്തിയിരിക്കുന്ന 5ജി വേഗ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.

91 മൊബൈല്‍സ് പുറത്തുവിട്ട സ്‌ക്രീന്‍ ഷോട്ടിലെ വിവരം അനുസരിച്ച് റിലയന്‍സ് ജിയോയുടെ 5ജി നെറ്റ് വര്‍ക്ക് നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിനേക്കാള്‍ എട്ടിരട്ടി വേഗത്തിലായിരിക്കും സേവനം നല്‍കുക. 420 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 412 എംബിപിഎസ് അപ് ലോഡ് വേഗവും കൈവരും. അതായത് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമ ഒരു മിനിറ്റിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും വിധത്തിലുള്ള വേഗം.

മുംബൈ നഗരത്തിലാണ് 5ജി നെറ്റ് വര്‍ക്കിന്റെ വേഗ പരിശോധന നടന്നത്. റിലയന്‍സ് ജിയോയുടെ നിലവിലുള്ള 4ജി നെറ്റ് വര്‍ക്കിന് 46.82 എംബിപിഎസ് ഡൗണ്‍ലോഡ് വേഗവും 25.31 എംബിപിഎസ് അപ് ലോഡ് വേഗവുമാണുള്ളത്.

അതായത് 4ജിയില്‍ ലഭിക്കുന്ന കണക്റ്റിവിറ്റിയുടെ വേഗതയേക്കാള്‍ എത്രയോ വേഗത്തില്‍ 5ജി നെറ്റ് വര്‍ക്കിലെ ബ്രൗസിങും ഇന്റര്‍നെറ്റ് ഉപയോഗവും സാധ്യമാവും.

അതേസമയം ആദ്യ ഘട്ട പരീക്ഷണങ്ങളിലൊന്നിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്ക് ഈ സേവനം ലഭ്യമാക്കുമ്പോള്‍ ഇപ്പോള്‍ കണ്ട വേഗതയില്‍ കുറവ് സംഭവിക്കാനിടയുണ്ട്. ഉപയോഗം വര്‍ധിച്ചപ്പോള്‍ 4ജി നെറ്റ് വര്‍ക്ക് വേഗം കുറഞ്ഞത് നിങ്ങള്‍ക്ക് അനുഭവം ഉണ്ടാവുമല്ലോ.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബംഗളുരു, അഹമ്മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പുനെ, ലഖ്‌നൗ, ഗാന്ധിനഗര്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് തുടക്കത്തില്‍ 5ജി വിന്യസിക്കുകയെന്ന് ടെലികോം വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ആരോഗ്യ രംഗത്തും, വ്യവസായിക ഓട്ടോമേഷന്‍ രംഗത്തും ജിയോ 5ജിയുടെ സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.

ടെലികോം ഉപഭോക്താക്കളായ എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് 5ജി അവതരിപ്പിച്ചേക്കും. 5ജിക്ക് 4ജിയേക്കാള്‍ ചിലവ് വര്‍ധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...