Vismaya News
Connect with us

Hi, what are you looking for?

EDUCATION

സ്കൂൾ തുറക്കൽ; ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ വിന്യസിക്കും

തിരുവനന്തപുരം: സ്കൂളുകൾക്ക് മുന്നിലെ ഗതാഗതം നിയന്ത്രിക്കാൻ രാവിലെയും വൈകുന്നേരവും പൊലീസുകാരെ വിന്യസിക്കാൻ തീരുമാനം. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി വി.ശിവൻകുട്ടി സംസ്ഥാന പൊലീസ് മേധാവിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യമെങ്കിൽ സ്കൂൾ അധികൃതർക്ക് പൊലീസിൻറെ സഹായം തേടാം.

സ്കൂളുകൾക്ക് സമീപം സുരക്ഷാ ബോർഡുകളും ട്രാഫിക് സിഗ്നലുകളും ഉറപ്പാക്കും. സ്കൂൾ തുറക്കുന്ന ദിവസം റോഡുകളിൽ അഭൂതപൂർവമായ തിരക്കിൻ സാധ്യതയുണ്ട്. ഇതിൻ മുന്നോടിയായി പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റം വിലയിരുത്തിയ ശേഷമായിരിക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുക. സ്കൂൾ വളപ്പിലെ കടകൾ പരിശോധിച്ച് നിരോധിത വസ്തുക്കളും ലഹരിവസ്തുക്കളും വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...