Vismaya News
Connect with us

Hi, what are you looking for?

HEALTH

ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യത; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്. ഡെങ്കിയുടെ കാര്യത്തിൽ ഗുരുതര സാഹചര്യമാണെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ പെരുകാൻ കാരണം. കാലാവസ്ഥ വ്യതിയാനം വൈറൽ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി.

കെട്ടിക്കിടക്കുന്ന ശുദ്ധമായ വെള്ളത്തിലാണ് ഈഡീസ് ഈജിപ്റ്റ് കൊതുകുകൾ പെറ്റുപെരുകുന്നത്. ഈ കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് എത്തുന്നതും.

തുടക്കത്തിൽ ചെറിയ പനികളോടെയായിരിക്കും രോഗലക്ഷണം കാണിക്കുന്നത്.എന്നാൽ, പലരും ഇത് സാധാരണ പനിയായി തള്ളിക്കളയും.

എന്നാൽ അസുഖം മൂർച്ഛിക്കുന്നതോടെ ബ്ലീഡിംഗ് മുതൽ പലതരത്തിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കും. അതുകൊണ്ട് തന്നെ ഇത് തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.

ഡെങ്ക്യു വൈറസ് ബാധിച്ച പെൺകൊതുകുകൾ മനുഷ്യനെ കടിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യനിലേയ്ക്ക് എത്തുന്നുത്. ഇത്തരത്തിൽ വൈറസ് മനുഷ്യശരീരത്തിലേയ്ക്ക് എത്തിയാൽ നല്ല പനിയും ഏകദേശം എട്ട് മുതൽ 12 ദിവസം വരെ ഇത് നീണ്ടു നിൽക്കുകയും ചെയ്യും.

ഇത്തരത്തിൽ നീണ്ടു നിൽക്കുന്ന പനിയുണ്ടെങ്കിൽ ഉടനെതന്നെ ഒരു ഡോക്ടറെ കാണിക്കാവുന്നതാണ്. ചിലപ്പോൾ പനിയുള്ളവരിൽ 40ഡിഗ്രി സെൽഷ്യസ് വരെ ശരീരതാപം ഉയരുവാനുള്ള സാധ്യതയും ഉണ്ട്.

ഡെങ്കിപ്പനി വരാതിരിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നതുതന്നെ കൊതുക് വളരുന്ന അന്തരീക്ഷം ഇല്ലാതാക്കുക എന്നതാണ്. അതിനായി പുറത്ത് വെള്ളം കെട്ടികിടക്കുവാൻ അനുവദിക്കാതിരിക്കുക.

പാത്രങ്ങളും കുടിവെള്ളവുമെല്ലാം മൂടി വയ്ക്കുക. രാത്രിയിലും പ്രഭാതത്തിലും ജനാലകൾ തുറന്നിടാതെ ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇവ പ്രധാനമായും രാവിലെയാണ് കടിക്കുന്നതും വീടിനകത്ത് കയറുന്നതും. ഇത് ഒഴിവാക്കുവാൻ ശ്രദ്ധിക്കാം.

ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...