സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍. മനുഷ്യന് എന്ന പരിഗണന പോലും നല്‍കാതെ ചിലര്‍ പ്രകോപിപ്പിക്കുകയാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ. നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് ഷൈന്‍ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തല്ലുമാല എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മുഹ്സിന് പെരാരി, നിര്‍മാതാവ് ആഷിഖ് ഉസ്മാന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 12ന് തിയേറ്ററില്‍ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ഇപ്പോള്‍ ജി.സി.സിയില്‍ ആരംഭിച്ചു കഴിഞ്ഞു. ടോവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവരാണ് തല്ലുമാലയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
You must be logged in to post a comment Login