Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘തുറമുഖം’ റിലീസ് ഡിസംബറിന് മുമ്പ് ഉണ്ടാകുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

നിവിൻ പോളിയുടെ ‘തുറമുഖം’ റിലീസിനായി കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ഒരു പീരിയഡ് ആക്ഷൻ ഡ്രാമയാണ്. നിരവധി തവണ റിലീസ് മാറ്റിവച്ച സിനിമ കൂടിയാണിത്. അതുകൊണ്ട് തന്നെ സിനിമ എപ്പോൾ റിലീസ് ചെയ്യും എന്ന ചോദ്യം പലപ്പോഴും പ്രേക്ഷകരിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്‍റെ റിലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡിസംബറിന് മുമ്പ് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് ലിസ്റ്റിൻ പറഞ്ഞു. ‘കുമാരി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ലിസ്റ്റിന്‍റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയാണ് റിലീസ് വൈകാൻ പ്രധാന കാരണം. ചിത്രത്തിന്‍റെ റിലീസ് ഡിസംബറിൽ നടക്കുമെന്ന് നിവിൻ പോളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പാ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനുള്ള തൊഴിലാളികളുടെ പോരാട്ടവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരും അഭിനേതാക്കളാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...