Vismaya News
Connect with us

Hi, what are you looking for?

NATIONAL

വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച ലിവിംഗ് ‌ടുഗദർ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി

വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച ലിവിംഗ് ‌ടുഗദർ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ.  ഡൽഹിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. മുംബയിലെ മൾട്ടിനാഷണൽ കമ്പനിയിലെ കോൾ സെന്റർ ജീവനക്കാരിയായ ശ്രദ്ധ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രദ്ധയുടെ പങ്കാളിയായ അഫ്‌താബ് അമീൻ പൂനവാല കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ അറസ്റ്റിലായി.

കോൾ സെന്ററിലെ ജോലിക്കിടെയാണ് ശ്രദ്ധ അഫ്‌താബിനെ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ ശ്രദ്ധയുടെ മാതാപിതാക്കൾ ബന്ധത്തിന് എതിരായതോടെ ഇരുവരും ഡൽഹിയിലേയ്ക്ക് ഒളിച്ചോടുകയും മെഹ്‌റോളിയിൽ ഒരു ഫ്ളാറ്റെടുത്ത് താമസിക്കാൻ ആരംഭിക്കുകയും ചെയ്തു. 

ഇതിനിടെ മേയ് 18ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അഫ്‌താബ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളായി വെട്ടിനുറുക്കി. ഒരു ഫ്രിഡ്‌ജ് വാങ്ങി അതിൽ സൂക്ഷിച്ചു. തുടർന്ന് അടുത്ത പതിനെട്ട് ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണിയോടെ പുറത്തിറങ്ങി ഡൽഹിയിൽ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.

ഡൽഹിയിലേയ്ക്ക് എത്തിയതിന് പിന്നാലെ ശ്രദ്ധ മാതാപിതാക്കളുമായി ബന്ധം പുലർത്തിയിരുന്നില്ല. നവംബർ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ മകളെ അന്വേഷിച്ച് ഡൽഹിയിലെത്തി. ഫ്ളാറ്റിലെത്തിയപ്പോൾ പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് മകളെ തട്ടികൊണ്ടുപോയെന്ന് കാട്ടി യുവാവിനെതിരെ പൊലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് പൊലീസ് അഫ്‌താബിനെ അറസ്റ്റ് ചെയ്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതായി ഇയാൾ വെളിപ്പെടുത്തിയത്. ശ്രദ്ധ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും നിരന്തരം വഴക്കിട്ടിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...