Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ബേസില്‍ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹം’; ഫസ്റ്റ് ലുക്ക് പുറത്ത്

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫ് സംവിധായകനെന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ വിജയം കൈവരിച്ചു. ഒരു അഭിനേതാവ് എന്ന നിലയിലും ബേസിലിന് ഇപ്പോൾ മലയാള സിനിമയിൽ മൂല്യം ഏറുകയാണ്. അദ്ദേഹം പ്രധാന വേഷത്തിൽ അഭിനയിച്ച മൂന്ന് ചിത്രങ്ങൾ തുടർച്ചയായി വിജയ പട്ടികയിൽ ഇടം നേടിയതോടെയാണിത്. ജാനേമൻ , പൽതു ജാൻവർ , ജയ ജയ ജയ ജയ ഹേ എന്നിവയാണ് ചിത്രങ്ങൾ . ഇപ്പോഴിതാ ബേസിൽ നായകനാകുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചയിലാകും ബേസിലിനെ ചിത്രത്തിൽ കാണാൻ കഴിയുകയെന്ന് ചിത്രത്തിന്‍റെ സംവിധായകൻ പറയുന്നു. പുഴു, ഉണ്ട തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സോബിൻ സോമൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, മു.രി, ഷറഫു എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. പ്രൊജക്ട് ഡിസൈനർ ടെസ് ബിജോയ്, കലാസംവിധാനം ബനിത്ത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി. രാജ് എന്നിവരാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...