Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലോകകപ്പ് ആഘോഷിക്കാൻ ജാഥ; റാലിക്കിടെ സംഘർഷം, പൊലീസുകാര്‍ക്ക് പരിക്ക്‌

പാലക്കാട്: ലോകകപ്പിനെ വരവേൽക്കാൻ ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ച റാലിക്കിടെ സംഘർഷവും കല്ലേറും. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ജയ്‌നമേട്ടിൽനിന്ന് ഒലവക്കോട്ടേക്കുള്ള റാലിക്കിടെയായിരുന്നു സംഭവം. നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ ആണ് വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ് അണിനിരന്നത്. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ ഇടപെട്ടതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, റാലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതായി ഫുട്ബോൾ പ്രേമികൾ പറഞ്ഞു. ഇതിനിടയിലാണ് കല്ലേറുണ്ടായത്. തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹൻ ദാസ്, സി.പി.ഒ സുനിൽകുമാർ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, അനുമതിയോടെയാണ് റാലി നടത്തിയതെന്ന് ഫാൻസ് ക്ലബ് ഭാരവാഹികൾ പറഞ്ഞു. പൊലീസിന് നേരെ കല്ലെറിഞ്ഞിട്ടില്ല. മറ്റ് പല കാരണങ്ങളാലും നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതാണെന്നും റാലിയിൽ പങ്കെടുത്തവരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ഫുട്ബോൾ പ്രേമികൾ പറഞ്ഞു. അതേസമയം, ആളുകൾ പിരിഞ്ഞുപോകാതെ പൊതുജനങ്ങൾക്ക് ദുരിതം സൃഷ്ടിച്ച സമയത്താണ് ലാത്തിച്ചാർജ് നടത്തേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...