Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗവര്‍ണറുടെയും ചാന്‍സലറുടെയും അവകാശങ്ങള്‍ വ്യത്യസ്തം; കെടിയു കേസില്‍ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സർക്കാരിന്റെ നിർദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചാൻസലറും ഗവർണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ഉണ്ടെന്നും എന്നാൽ ചാൻസലർക്ക് അത് അവകാശപ്പെടാൻ കഴിയില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് കോടതിയെ അറിയിച്ചു. സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുമ്പോൾ ഗവർണർക്ക് ചാൻസലർ എന്ന അധികാരമാണുള്ളതെന്നും, അവിടെ ഗവർണർക്ക് ലഭിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചട്ടപ്രകാരമല്ലെങ്കിൽ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ട്. ഈ അവകാശമാണ് സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വി.സിയായി സിസ തോമസിനെ നിയമിച്ചതിൽ സർക്കാർ വിനിയോഗിക്കുന്നത്. നിയമനം കെടിയു ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇവരെ ഉടൻ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...