Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖലയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം 10 ലക്ഷത്തോളം പുതിയ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഊരൂട്ടമ്പലം യുപി സ്കൂളിനെ അയ്യങ്കാളി-പഞ്ചമി മെമ്മോറിയൽ സ്കൂളായി പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാക്കി ചരിത്രത്തെ മാറ്റാനുള്ള ഗൂഡാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചരിത്രസ്മാരകങ്ങളുടെ പേരുകൾ പോലും ഇതിനായി മാറ്റുകയാണ്. അത്തരമൊരു ഘട്ടത്തിൽ അയ്യങ്കാളിയെ ഓർക്കേണ്ടതുണ്ട്. പഞ്ചമിയുടെ സ്കൂൾ പ്രവേശനം ചരിത്രത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ച സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബോർഡുകൾ പോലും പരീക്ഷകൾ റദ്ദാക്കിയപ്പോൾ കൊവിഡ് കാലത്ത് കേരളം കൃത്യമായി പരീക്ഷകൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...