Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആര്‍ആര്‍ആര്‍; സോഷ്യൽ മീഡിയയിൽ ചർച്ചയായി ബിജെപി നേതാവിന്റെ അഭിനന്ദനം

ഹൈദരാബാദ്: ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. എസ് എസ് രാജമൗലിയുടെ ചിത്രം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ശേഷം ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ മികച്ച വിദേശ ഭാഷ സിനിമയ്ക്കും മികച്ച ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

തെലങ്കാന ബിജെപി പ്രസിഡന്‍റും കരിംനഗറിൽ നിന്നുള്ള എംപിയുമായ ബന്ദി സഞ്ജയ് കുമാറിന്‍റെ വാക്കുകളാണ് ശ്രദ്ധേയമായ അഭിനന്ദനങ്ങളിലൊന്ന്. ജനുവരി 11 ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ അദ്ദേഹം ഗോൾഡൻ ഗ്ലോബ് വിജയം ആഘോഷിക്കുന്ന ആർആർആർ ടീമിന്‍റെ വീഡിയോ പങ്കിടുകയും കീരവാണിയെയും ആർആർആർ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു. ഈ ചരിത്രപരമായ നേട്ടം ലോക വേദിയിൽ രാജ്യത്തിന്‍റെ അഭിമാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ബന്ദി സഞ്ജയ് കുമാറിന്‍റെ അഭിനന്ദനം സോഷ്യൽ മീഡിയ വളരെയധികം രസകരമായി ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ മുൻ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നതിനാലാണിത്. കൊമരം ഭീം എന്ന ജൂനിയർ എൻടിആറിന്‍റെ കഥാപാത്രം പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ച് കാണിക്കുന്ന രംഗം ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം ചിത്രം റിലീസ് ചെയ്യുന്ന തീയേറ്ററിനു തീയിടുമെന്നും ബന്ദി സഞ്ജയ് കുമാര്‍ പണ്ട് പറഞ്ഞിരുന്നു. ഇതാണ് വീണ്ടും ചർച്ചയായത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...