Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇത് വഞ്ചനയുടെ ദിവസം; പ്രധിഷേധം വ്യക്തമാക്കി ബിനു പുളിക്കക്കണ്ടം

പാലാ: പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കണ്ടം തന്റെ പ്രതിഷേധം വ്യക്തമാക്കി. ഇത് വഞ്ചനയുടെ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം കാലം ഉത്തരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം നഗരസഭയിലെത്തിയത്. പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടു, അത് പറയാതിരിക്കാൻ കഴിയില്ല. സ്ഥാനങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന എന്‍റെ പ്രിയപ്പെട്ട കൗൺസിലർമാർ ഉണ്ട് ഇവിടെ. നാളെ അവർ ഈ സ്ഥാനത്തേക്ക് വരേണ്ടെന്ന നിലപാട് സിപിഎം എടുത്താൽ അത് അംഗീകരിക്കാൻ കഴിയുമോയെന്നും ബിനു ചോദിച്ചു.

മാണി സാറിന്‍റെ മരണശേഷം മകൻ ഇവിടെ മത്സരിച്ചപ്പോൾ തോറ്റു. അതുകൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് ടോം വേണോ അതോ ജോസ് കെ മാണിയെ വേണോ അതുമല്ലെങ്കിൽ നാടിനെ അറിയുന്ന റോഷി അഗസ്റ്റിനിലൂടെ മണ്ഡലം തിരിച്ചുപിടിക്കണോ എന്ന ചർച്ച നടക്കുമ്പോൾ മറ്റ് രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം പറഞ്ഞാൽ ഈ നേതാവിന് എന്താണ് പറയാനുണ്ടാവുക എന്നും ജോസ് കെ. മാണിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...