Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആര്‍എസ്പിക്ക് പുതിയ നേതാവ്; സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണ്‍ ചുമതലയേറ്റേക്കും

തിരുവനന്തപുരം: ഷിബു ബേബി ജോൺ ഫെബ്രുവരിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റേക്കും. എ.എ. അസീസ് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നേതൃമാറ്റം. ഇക്കാര്യം നേരത്തെ ആലോചിച്ചിരുന്നതായും കേന്ദ്രകമ്മിറ്റി അന്തിമ തീരുമാനം എടുക്കുമെന്നും എ.എ അസീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് എ.എ അസീസ് നാലാം തവണയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഷിബു ബേബി ജോണാണ് അന്ന് അസീസിന്‍റെ പേര് നിർദ്ദേശിച്ചതും. എന്നാൽ മൂന്ന് മാസത്തിന് ശേഷം പാർട്ടിയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുകയാണ്.

ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാക്ക് പാലിക്കുകയാണ് എ.എ അസീസ്. ഫെബ്രുവരിയിൽ ഡൽഹിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കുമെന്നും അസീസ് പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...