Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം; ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി

തൃശൂർ: തൃശൂരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. എംജി റോഡിൽ പ്രവർത്തിച്ചിരുന്ന ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധന തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

അടച്ചിട്ട സ്ഥാപനം അനുമതിയില്ലാതെ തുറക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ വൈകിട്ടോടെ ഉദ്യോഗസ്ഥർ ബുഹാരിസ് ഹോട്ടലിൽ എത്തിയത്. പൊലീസ് അകമ്പടിയോടെ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. 18നാണ് ഹോട്ടൽ ആദ്യം അടച്ചത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിന്‍റെ പരാതിയിലായിരുന്നു നടപടി. പോരായ്മകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രം തുറന്നാൽ മതിയെന്നായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ച് ഇന്നലെ ഹോട്ടൽ വീണ്ടും തുറക്കുകയും ഭക്ഷണ പാഴ്സൽ നൽകുകയും ചെയ്തു.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഹോട്ടൽ ജീവനക്കാർ മാധ്യമ പ്രവർത്തകർക്ക് നേരെയും തിരിഞ്ഞു. ഭീഷണി കണക്കിലെടുക്കാതെ നടപടി പൂർത്തിയാക്കി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ മടങ്ങി. ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയവർക്കെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിർഭയമായി പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് സംഭവത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...