Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കേരളം കടക്കെണിയിലാണെന്നുള്ളത് വ്യാജ പ്രചരണം: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സംരംഭക സംഗമം ബഹിഷ്കരിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. അതിനുള്ള വിശാലഹൃദയം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ വികസനത്തിന് ഐക്യം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നും വൻ കടക്കെണിയിലാണെന്നും വരുത്തിത്തീർക്കാൻ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കൊച്ചിയിൽ നടന്ന സംരംഭക സംഗമം തട്ടിപ്പാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവും ജില്ലയിലെ യു.ഡി.എഫും ചടങ്ങ് ബഹിഷ്കരിച്ചത്.

അതേസമയം കേരളത്തിന്‍റെ സ്വന്തം ഇ-കൊമേഴ്സ് ഏപ്രിലിൽ വരുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരള ബ്രാൻഡിന് കീഴിലുള്ള ഉത്പ്പന്നങ്ങളും ഉടൻ വിപണിയിലെത്തും. പതിനായിരത്തോളം സംരംഭകർ പരിപാടിയിൽ പങ്കെടുത്തതായാണ് വ്യവസായ വകുപ്പിന്‍റെ കണക്ക്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....